ദോഹ. ദീർഘകാല ഖത്തർ പ്രവാസിയും സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ടി വി പി അഹമദ് നാട്ടിൽ നിര്യാതനായി.കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശിയാണ്. ദീർഘകാലം ഹമദ് മെഡിക്കൽ കോർപറേഷനിൽ ജീവനക്കാരനായിരുന്നു.അഞ്ച് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ : ബീവി. മക്കൾ : മുനീറ,മുബീന,മർവ.മരുമക്കൾ :.ഫൈസൽ, അഫ്സൽ, ഇസ്മായിൽ.
വില്ലിയാപ്പള്ളി മുസ്ലിം ജമാഅത്തിന്റെയും ഖത്തർ കെഎംസിസി യുടെയും സജീവ പ്രവർത്തകനായിരുന്നു.ഇന്ന് രാത്രി ഇശാ നമസ്കാരത്തിന്ശേ ശേഷം ദോഹ ജദീദ് വലിയ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ടി വി പി യുടെ വേർപാടിൽ വില്ലിയാപ്പള്ളി മുസ്ലിം ജമാ അത്ത് അനുശോചനം അറിയിച്ചു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F