മയക്കുമരുന്നിനെതിരെ ബോധവൽകരണ സന്ദേശവുമായി ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
March 20, 2025
March 20, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ ഇരിക്കൂർ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച ന്യൂ സലത്താസ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ്റിഎൺപതോളം പേർ പങ്കെടുത്തു .
NO DRUGS എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച ഇഫ്താർ മീറ്റ്, കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനവും ആക്രമണങ്ങളും പ്രവാസികൾക്കിടയിലുണ്ടാക്കുന്ന ആശങ്കകൾ പങ്കുവെച്ചു.പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെയും ഭാവിയെയും സംബന്ധിച്ചുള്ള ആശങ്ക വർദ്ധിച്ചുവരുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രെഡിഡന്റ് അനീസ് പള്ളിപ്പാത്ത് ചൂണ്ടിക്കാട്ടി..ലഹരിമുക്ത ഇരിക്കൂർ യാഥാർഥ്യമാക്കുന്നതിന് പള്ളി കമ്മിറ്റികളുമായും മഹല്ല് കമ്മിറ്റിയുമായും സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കക്ഷികളുമായും ഖത്തർ ഇരിക്കൂർ കൂട്ടായ്മ കൈകോർത്ത് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അബുദാബി മാരത്തോണിൽ 42 കിലോമീറ്റർ 4 മണിക്കൂർ 21 മിനിറ്റ് കൊണ്ടു ഫിനിഷ് ചെയ്ത കൂട്ടായ്മ അംഗം നൗഫൽ പി എം-നെ ചടങ്ങിൽ ഡോ.മുനീർ പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന അംഗങ്ങളായ എഞ്ചിനീയർ മുസ്സ ,സി എച്ഛ് അബ്ദുള്ള,സ്പോർട്സ് വിങ് മാനേജർ റസാഖ് എം പി എന്നിവരെയും ചടങ്ങിൽ ആദരിച്ചു .ഖത്തർ ഇരിക്കൂർ കൂട്ടായ്മ അടുത്ത മാസം നടത്താനിരിക്കുന്ന വിനോദയാത്രയുടെ പോസ്റ്റർ സലിം സി,റസാഖ് എം പി എന്നിവർ ചേർന്ന് ടൂർ കോർഡിനേറ്റർ ഉമ്മർകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു .
സഫ്രാൻ സ്വാഗതം പറഞ്ഞു. ട്രെഷറർ സഫ്‌വാൻ കഴിഞ്ഞ ഒരു വർഷത്തെ കമ്മിറ്റിയുടെ പ്രപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ സാദിഖ് സി എം,ഉമ്മർ കുട്ടി,അഷ്‌റഫ് എംപി,റസാഖ് എംപി ,മുനവ്വിർ പി പി,ജുനൈദ് സി എച്ഛ് ,അഷ്‌റഫ് മൊയ്‌ദു,ഖാലിദ് മുനീർ,ക്യാമറ മാൻ നിഹാദ് എന്നിവർ ആശംസകൾ നേർന്നു. ,ഹാഷിർ സി വി നന്ദി രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F