October 13, 2021
October 13, 2021
മസ്‍കത്ത് : നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.20 ബുധനാഴ്ച മുതൽ പ്രവർത്തിദിനങ്ങൾ പുനരാരംഭിക്കും.
അതേസമയം യുഎഇയില് ഒക്ടോബര്‍ 21 വ്യാഴാഴ്ച നബിദിന അവധി പ്രഖ്യാപിച്ചു . യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി. ഒക്ടോബര്‍ 19നാണ് ഇത്തവണ റബീഉല്‍ അവ്വല്‍ 12. വാരാന്ത്യ ദിവസങ്ങളായ വെള്ളി,ശനി എന്നിവ കൂടി കൂട്ടുമ്ബോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.