പാലക്കാട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പാലക്കാട് സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 600 ഗ്രാം എം.ഡി.എം.എ (മെത്തിലീന്‍ ഡയോക്‌സി മെതാമ്‌ഫെറ്റാമൈന്‍) പിടിച്ചെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍, ഒമാനില്‍ നിന്ന് ഒരു ഏജന്റ് വഴി ഈ രാസലഹരി കൊണ്ടുവന്നതായി തെളിഞ്ഞു. ഇതിന് ഗ്രാമിന് ഏകദേശം 15,000 രൂപ വിലയുണ്ട്. ചെന്നൈ വിമാനത്താവളത്തിലൂടെയാണ് ലഹരി ഇറക്കിയതെന്നും, അവിടെ നിന്ന് കോയമ്പത്തൂര്‍ വരെ സ്വകാര്യ ബസ്സിലും, പിന്നീട് കെ.എസ്.ആര്‍.ടി.സി ബസ്സിലുമാണ് എത്തിച്ചതെന്ന് പ്രതികള്‍ പൊലിസിന് മൊഴി നല്‍കി.
പട്ടാമ്പി, മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചില്ലറ വില്‍പന നടത്താനായിരുന്നു ലക്ഷ്യമെന്ന് പൊലിസ് വ്യക്തമാക്കുന്നു. ഒമാനില്‍ നിന്ന് അഞ്ച് കിലോഗ്രാമിലധികം എം.ഡി.എം.എ കൊണ്ടുവന്നതായും, അതില്‍ ഒരു ഭാഗം ചെന്നൈയിലെ മറ്റൊരു മലയാളി ഏജന്റിന് കൈമാറിയതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F