Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഒമാനിൽ വാണിജ്യപ്രവർത്തനങ്ങൾക്കുള്ള രാത്രികാല വിലക്ക് നീട്ടി,സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണത്തിലും നിയന്ത്രണം  

March 18, 2021

March 18, 2021

മസ്കത്ത് : ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് ഏപ്രില്‍ മൂന്ന് വരെ നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് വിലക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫ്യുവല്‍ സ്റ്റേഷനുകള്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയറുകള്‍ വില്‍ക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നേരിട്ടെത്തേണ്ട ജീവനക്കാരുടെ എണ്ണം 70 ശതമാനമാക്കി കുറയ്‍ക്കാനും തീരുമാനമായിരിക്കുന്നു. ഇതോടൊപ്പം ബ്രിട്ടനിലേക്ക് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും മാര്‍ച്ച്‌ 19 ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്കേര്‍പ്പെടുത്താന്‍ ബുധനാഴ്‍ച സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ബ്രിട്ടന്‍ വഴി ഒമാനിലേക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ അതേസമയം ഒമാന്‍ സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ആകെ ജീവനക്കാരുടെ 70 ശതമാനം പേര്‍ മാത്രം നേരിട്ട് എത്തിയാല്‍ മതിയെന്ന തീരുമാനം മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് പ്രാബല്യത്തിലുണ്ടാവുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

പരസ്യങ്ങൾ നൽകാൻ +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.   


Latest Related News