Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് ഒമാന്‍ അനിശ്ചിതമായി നീട്ടി

July 08, 2021

July 08, 2021

മസ്‌ക്കറ്റ്:ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒമാന്‍ വീണ്ടും അന്ശ്ചിതകാലത്തേക്ക്  നീട്ടി. നാളെ മുതല്‍ അനിശ്ചിതകാലത്തേക്കാണ് വിലക്ക്. ഇതോടെ തിരിച്ചുപോക്കിനുള്ള മലയാളികളടക്കം പ്രവാസികളുടെ കാത്തിരിപ്പ് നീളും.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് നീട്ടിയതെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാകിസ്താന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും പ്രവേശന വിലക്കില്‍ പെടും. ഈജിപ്തിനെ പട്ടികയല്‍ നിന്നും നീക്കിയട്ടുണ്ട്. സിംഗപ്പൂര്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു.

 


Latest Related News