Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖുർആൻ കത്തിച്ച സംഭവത്തിൽ അറബ് ലോകത്ത് പ്രതിഷേധം,സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്‌തി

July 02, 2023

July 02, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്‌കത്ത് :  ഈദുല്‍ അദ്ഹ ദിനത്തില്‍ സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നില്‍ ഖുര്‍ആനിന്‍റെ പകര്‍പ്പ് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. ഖുര്‍ആൻ പരസ്യമായി കത്തിച്ചതിനാല്‍ സ്വീഡിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ മുസ്ലിം സമൂഹം തയാറകണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അല്‍ ഖലീലി ആവശ്യപ്പെട്ടു..

വിശുദ്ധ ഖുര്‍ആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലുടെ മുഴുവൻ ഇസ്‌ലാമിക രാഷ്ട്രങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്വീഡിഷ് ഉല്‍പനങ്ങള്‍ ബഹിഷ്കരിക്കുക എന്നതാണ് ഈ വലിയ കുറ്റകൃത്യത്തിന് മുന്നില്‍ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

സല്‍വാൻ മോമിക എന്ന 37 കാരനാണ് ബലി പെരുന്നാൾ ദിനത്തിൽ ഖുർആനിന്റെ പകർപ്പ് പരസ്യമായി കത്തിച്ചത്.

സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ, ഇറാൻ,ജോർദാൻ,മൊറോക്കോ  എന്നീ രാജ്യങ്ങള്‍ സ്വീഡന്റെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe 


Latest Related News