Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനില്‍ വെല്‍ഡിങ് ജോലിക്കിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു : രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

September 06, 2019

September 06, 2019

മസ്കത്ത്: ഒമാനില്‍ വെല്‍ഡിങിനിടെ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇര്‍ഫാന്‍, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ(വ്യാഴാഴ്ച) വൈകുന്നേരം ഗാല വ്യവസായ മേഖലയിലായിരുന്നു അപകടം.

അസംസ്കൃത എണ്ണ കൊണ്ടുപോയിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ടാങ്കറിനുള്ളില്‍ ഇറങ്ങി വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു. ടാങ്കറിനുള്ളില്‍ ഓയിലിന്റെ അംശമുണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തീ പടര്‍ന്നതിന് പിന്നാലെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുറത്ത് നിന്നിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ടാങ്കറിനുള്ളില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു.


Latest Related News