Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യത 

March 07, 2024

news_malayalam_weather_update_in_oman

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

മ​സ്ക​ത്ത്​: ഒമാനിൽ​ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാളെ (വെ​ള്ളി​യാ​ഴ്​​ച) മു​ത​ൽ ഞാ​യ​റാ​ഴ്ച​ വ​രെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ലും ശക്തമായ കാ​റ്റും ഇ​ടി​യും ഉ​ണ്ടാ​കും. ആ​ലി​പ്പ​ഴ​ വ​ർ​ഷത്തിനും സാധ്യതയുണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 30 മു​ത​ൽ 150 ​മീ​റ്റ​ർ​ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ് ​വീ​ശു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​നും തി​ര​മാ​ല​ക​ൾ ര​ണ്ടു​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​രാനും സാധ്യതയുണ്ട്.

മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് മ​ഴ മുന്നറിയിപ്പുള്ളത്. ശ​നി​യാ​ഴ്ച​യാ​ണ് ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ ആ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ന​ക്കു​ക. 

അതേസമയം, മു​ൻ​ക​രു​ത​ലുകൾ സ്വീകരിക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ളി​ൽ ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ക​പ്പ​ൽ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ ദൂ​ര​ക്കാ​ഴ്ച​യും ക​ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നിർദേശിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News