Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു 

April 14, 2024

news_malayalam_world_news_updates_in_oman

April 14, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴ. വൊക്കേഷണൽ കോളേജുകളുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഏപ്രിൽ 15) ഓൺലൈൻ ക്ലാസായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥ അനുസരിച്ച് റെഗുലർ ക്ലാസുകൾ പുനരാരംഭിക്കണോ വേണ്ടയോ എന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും അധികൃതർ വ്യക്തമാക്കി. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് അഖബത്ത് അൽ-അമേറാത്ത് റോഡിൽ ഗതാഗതം താത്കാലികമായി അടച്ചു. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

അതേസമയം, കനത്ത മഴയെ തുടർന്ന് ഇബ്രയിലെ വിലായത്ത് താഴ്‌വരയിൽ സ്കൂൾ ബസിൽ കുടുങ്ങിയ  27 പേരെ രക്ഷപെടുത്തിയതായി സിഡിഎഎ അറിയിച്ചു. ആർക്കും പരിക്കില്ല. 

കൂടാതെ, ശക്തമായ മഴയിൽ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിൽ ഒരു വീട് തകർന്നതായും റിപ്പോർട്ടുണ്ട്. 20 ഒമാനി പൗരന്മാർ വാദി ബാനി ഖാലിദിലെ അൽ-ഖഹ്മിലെ മൂന്ന് വീടുകളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സിഡിഎഎ) അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News