January 28, 2024
January 28, 2024
മസ്‌കത്ത്: ഒമാന്‍ എയറിന്റെ സര്‍വീസുകളില്‍ കമ്പനി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഒമാന്‍ എയറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ,ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടും. സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസും കമ്പനി പ്രഖ്യാപിച്ചു. അതേസമയം ഇസ്ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.
വേനല്‍കാലത്ത് ഒമാന്‍ എയറിന്റെ ഷെഡ്യൂള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും കമ്പനി അവതരിപ്പിച്ചു. വേനല്‍ കാലത്ത് ട്രാബ്‌സോണ്‍, ശൈത്യകാലത്ത് സുറിച്ച്, മാലെ എന്നീ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സീസണല്‍ അടിസ്ഥാനത്തില്‍ ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി വിമാനത്തിന്റെ സമയവും പരിഷ്‌കരിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F