Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന, തൊഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി 

December 27, 2023

news_malayalam_mol_updates_in_oman

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്​: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രമായിരിക്കും പരിശോധന നടത്തുകയെന്ന്​ ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ നാസർ ബിൻ സലേം അൽ ഹദ്രമി അറിയിച്ചു. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് (എസ്.എസ്.ഇ) അധികൃതർ പരിശോധനാ നടപടിക്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട തെറ്റായ പ്രാചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.  

തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ കഴിയില്ല. നിയമവിരുദ്ധ തൊഴിലാളികളുടെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈപരിശോധനയെന്നും നാസർ ബിൻ സലേം അൽ ഹദ്രമി പറഞ്ഞു. പൊതു ജീവനക്കാരുടെ നിർവചനത്തിൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വരാത്തതിനാൽ തൊഴിൽ പരിശോധന നടത്താനും നിയമവിരുദ്ധ തൊഴിലാളികളെ കോടതിയിൽ കൊണ്ടുവരാനും എസ്.എസ്.ഇയെ അനുവദിക്കുന്നതിനുള്ള മുൻ തീരുമാനം അസാധുവാകുകയും ചെയ്യും. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ തുടരുമെന്നും നാസർ ബിൻ സലേം അൽ ഹദ്രമി ഒമാൻ ഒബ്സർവേറോട്​ പറഞ്ഞു.

തൊഴിൽ നിയമ ലംഘകരെയും നിയമവിരുദ്ധമായി വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ്​ സേഫ്റ്റി കോർപറേഷനുമായി മുമ്പ് ​ധാരണയിലെത്തിയിരുന്നു. ഇതിനായി തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബവോയ്​നും സെക്യൂരിറ്റി ആൻഡ്​ സേഫ്റ്റി കോർപറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുമായിരുന്നു കരാർ ഒപ്പ് വെച്ചിരുന്നത്​.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News