July 01, 2024
July 01, 2024
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖിന്റെ 2024-26 വർഷത്തെ കായിക കലണ്ടറിന് തുടക്കം കുറിച്ച് കൊണ്ട് ടീം കുവാഖ് ജേഴ്സിയുടെ പ്രകാശനം പ്രശസ്ത ദീർഘദൂര ഓട്ടക്കാരനും ലോക റെക്കോർഡിനുടമയുമായ ഷക്കീർ ചീരായി നിർവഹിച്ചു. മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സാഗർ ജെഴ്സി ഏറ്റുവാങ്ങി.
ചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, കൾചറൽ സെക്രട്ടറി തേജസ് നാരായണൻ,സ്പോർസ് സെക്രട്ടറി മഹേഷ്, ട്രഷറർ ആനന്ദജൻ, ടീം ക്യാപ്റ്റൻ നിഖിൽ, കോച്ച് ചന്ദ്രൻ ചെറുവത്തൂർ, അമിത്ത് രാമകൃഷ്ണൻ, അനിൽ കുമാർ,റിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ആസ്പയർ സോണിൽ നടന്ന അഖിലേന്ത്യാ കബഡി ടൂർണ്ണമെൻ്റിൽ കുവാഖ് ടീം മാറ്റുരച്ചു. ദേശീയ താരങ്ങളും പ്രോ കബഡി താരങ്ങളും അണിനിരന്ന എതിരാളികൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആദ്യ സീസണിൽ തന്നെ കുവാഖ് ടീമിന് സാധിച്ചതായി സംഘാടകർ അറിയിച്ചു.