November 04, 2023
November 04, 2023
മസ്‌ക്കത്ത്: ഒമാനിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുക്കാർക്കെതിരെ മസ്കത്ത് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ് കോളുകളിലൂടെ പാസ്‌പോർട്ടുകൾ, വിസകൾ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പൗരന്മാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടിയെടുക്കാനും ഈ തട്ടിപ്പുകാർ ശ്രമിക്കുന്നതായി എംബസി വ്യക്തമാക്കി.
എംബസി ഉദ്യോഗസ്ഥർ അത്തരം കോളുകൾ ചെയ്യുന്നില്ലെന്നും സംശയാസ്പദമായ കോളുകൾ ഒഴിവാക്കാനും, വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിച്ചു. എംബസിയുമായി ബന്ധപ്പെട്ട ഇത്തരം കോളുകൾ inf.muscat@mea.gov.in എന്ന ഇമെയിൽ വഴി എംബസിയെ അറിയിക്കാം.
അതേസമയം, ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ പേരിലും ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുക്കാർക്കെതിരെയും ഖത്തർ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ് കോളുകളിലൂടെ പാസ്‌പോർട്ടുകൾ, വിസകൾ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പൗരന്മാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടിയെടുക്കാനും ഈ തട്ടിപ്പുകാർ ശ്രമിക്കുന്നതായി എംബസി വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F