May 23, 2024
May 23, 2024
ദോഹ: നവഭാരത ശില്പിയും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 33മാത് രക്ത്വസാക്ഷിത്വ ദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണയോഗത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ അനുസമരണ പ്രഭാഷണം നടത്തി. ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയത് രാജീവ് ഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ ആയിരുന്നുവെന്നും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന് തുടക്കം കുറിച്ച ഭരണ കാലം ഇന്ത്യയുടെ ശാസ്ത്ര സങ്കേതിക മുന്നേറ്റത്തിന് ആക്കം കൂട്ടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.വി ബോബന്‍, ഇന്‍കാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് നന്നം മുക്ക്, ഇന്‍കാസ് യുത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി.ജെ, വനിതാ വിംഗ് ട്രഷറര്‍ അനൂജ റോബിന്‍ എന്നിവര്‍ രാജീവ്ജിയെ അനുസ്മരിച്ച് സംസാരിച്ചു. ഇന്‍കാസ് സെക്രട്ടറി ഷിജു കുര്യാക്കോസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F