November 23, 2023
November 23, 2023
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ- ഗേറ്റ് സംവിധാനം ഉടന്‍ ആരംഭിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനം അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സിഇഒ ഷെയ്ഖ് ഐമന്‍ അല്‍ ഹൂത്തി പറഞ്ഞു. പഴയ ഇ-ഗേറ്റുകളില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ ഇ-ഗേറ്റുകള്‍ സ്ഥാപിക്കുന്നത്.
മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാം. യാത്രയും സുഗമമാകും. പാസ്‌പോര്‍ട്ടില്‍ വിസ അടിക്കുന്നതിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ എളുപ്പത്തില്‍ ഇ-ഗേറ്റുകള്‍ വഴി യാത്ര ചെയ്യാം. ആഗമന, നിഗമന വിഭാഗങ്ങളിലായി 18 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ വരികയും പോകുകയും ചെയ്യാം.
അതേസമയം സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയില്ല. പഴയ നടപടക്രമങ്ങള്‍ തന്നെയായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F