February 22, 2024
February 22, 2024
മസ്‌കത്ത്: ഒമാനില്‍ പ്രവാസികളുടെ ജോലി സ്ഥലങ്ങളില്‍ ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ലഹരി പാനീയങ്ങള്‍ പിടിച്ചെടുത്തു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ ലഹരി പാനീയങ്ങള്‍ക്ക് പുറമേ നിരോധിതവും നിയന്ത്രിതവുമായ സിഗരറ്റുകളും അധികൃതര്‍ പിടികൂടി.
നിരോധിത വസ്തുക്കള്‍ സംഭരിക്കാനും വില്‍ക്കാനും ഉപയോഗിക്കുന്ന സാമഗ്രികളും കസ്റ്റംസ് കണ്ടെടുത്തു. കംപ്ലയന്‍സ് ആന്റ് റിസ്‌ക് അസസ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പ്രവാസികളുടെ പൗരത്വം വ്യക്തമാക്കിയിട്ടില്ല.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F