May 13, 2024
May 13, 2024
മസ്കത്ത്: ഒമാനില്‍ എ നെഗറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ ആഹ്വാനം. ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ എത്തി രക്തം ദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക്‌സ് സര്‍വീസസ് നിര്‍ദേശിച്ചു. എ നെഗറ്റീവ് രക്തഗ്രൂപ്പിന് ബ്ലഡ് ബാങ്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദേശം.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ബ്ലഡ് ബാങ്കിൽ എത്തി രക്തം ദാനം ചെയ്യാമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക്‌സ് സര്‍വീസസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F