February 22, 2024
February 22, 2024
സൂർ ∙ ഒമാനിലെ സൂറിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സഫ്വാ സമീർ (8) ആണ് മരിച്ചത്. ഒമാൻ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്‍റെയും ജാസ്‌മിൻ സമീറിന്റെയും മകളാണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ (ബുധൻ) രാവിലെയാണ് മരിച്ചത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം സൂറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F