Breaking News
മസ്കത്തിൽ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു,കെട്ടിടം തകർന്ന് രണ്ട് മരണം | മുപ്പത്തിനാലാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ബാഗ്ദാദിലേക്ക് തിരിച്ചു | ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ കമ്മിറ്റി ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചു | ഖത്തറിലെ ദീർഘകാല പ്രവാസിയും എച്.എം.സി ജീവനക്കാരനുമായിരുന്ന ടി വി പി അഹമദ് നാട്ടിൽ നിര്യാതനായി | മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു |
ഖത്തറിലെ അൽ ബിദ്ദ മെട്രോ സ്‌റ്റേഷന് ജിഎസ്എഎസ് പ്ലാറ്റിനം അവാർഡ്

September 20, 2023

Malayalam_Gulf_News

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ മെട്രോയിലെ അൽ ബിദ്ദ മെട്രോ സ്റ്റേഷനിന്  ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റം (ജിഎസ്എഎസ്) പ്ലാറ്റിനം അവാർഡിലെ ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. അൽ ബിദ്ദ സ്റ്റേഷനിന്റെ സുസ്ഥിര പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കൂടാതെ, ജിഎസ്എഎസ് ഓപ്പറേഷൻ സർട്ടിഫിക്കറ്റും, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് & ഡവലപ്‌മെന്റ് (ജി.ഓ.ആർ.ഡി) വിഭാഗത്തിന്റെ പ്ലാറ്റിനം റേറ്റിംങ്ങും ലഭിച്ചിട്ടുണ്ട് .

ഖത്തർ റെയിൽ അധികൃതർക്കാണ് അവാർഡുകൾ സമ്മാനിച്ചത്. 2022 ഒക്‌ടോബറിൽ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഷനു പിന്നാലെ, സുസ്ഥിര പ്രവർത്തനങ്ങൾക്കായി ജിഎസ്‌എഎസ് പ്ലാറ്റിനം സർട്ടിഫിക്കറ്റ് ലഭിക്കുന്ന ദോഹ മെട്രോ ശൃംഖലയിലെ രണ്ടാമത്തെ മെട്രോ സ്‌റ്റേഷനാണ് അൽ ബിദ്ദ. 

അതേസമയം, ജിഎസ്എഎസ് ഡിസൈൻ & ബിൽഡ് 4-സ്റ്റാർ സർട്ടിഫിക്കറ്റും, ജിഎസ്എഎസ് കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് ക്ലാസ് എ സർട്ടിഫിക്കറ്റും അൽ ബിദ്ദ മെട്രോ സ്‌റ്റേഷൻ മുമ്പ് നേടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News