January 25, 2024
January 25, 2024
മസ്കത്ത്: മസ്‌കത്ത്- ലക്‌നൗ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ലക്‌നൗവില്‍ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും മാര്‍ച്ച് 15 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനം സര്‍വ്വീസ് നടത്തും. IX 0149 എന്ന വിമാനമാണ് സര്‍വീസ് നടത്തുക.
ഇന്ത്യന്‍ സമയം രാവിലെ 7.30ന് ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം മസ്‌കത്ത് സമയം രാവിലെ 9.35 ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മസ്‌കത്തില്‍ നിന്ന് രാവിലെ 10.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ലക്‌നൗവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസിന്റെ ക്രമീകരണം. മാര്‍ച്ച് 30 വരെ ഇതേ സമയക്രമത്തില്‍ വിമാനം സര്‍വീസ് നടത്തും.
അതേസമയം മാര്‍ച്ച് 31 മുതല്‍ ലക്‌നൗവില്‍ നിന്ന് രാത്രിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9.30ന് ലക്‌നൗ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് 11.35pm ന് മസ്‌കത്തിലെത്തും. പുലര്‍ച്ചെ 1.25 ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20ന് ലക്‌നൗവില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. വിമാനത്തിന്റെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും മറ്റ് പോര്‍ട്ടലുകളിലും ലഭ്യമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F