Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മസ്കത്തിൽ തുണികൾ ബാൽക്കണിയിൽ ഉണക്കാനിട്ടാൽ വൻ പിഴ

September 04, 2019

September 04, 2019

50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയും  ഒരു ദിവസം മുതല്‍ ആറ് മാസം വരെ തടവുമാണ് ശിക്ഷ.

മസ്കത്ത് : ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്. 50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കുക. കൂടാതെ ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിച്ചേക്കാം.

പുറത്തുനിന്ന് കാണാവുന്ന തരത്തിലും കെട്ടിടത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന വിധത്തിലും ഇവ ബാല്‍ക്കണികളില്‍ ഇടരുതെന്നാണ് മുന്നറിയിപ്പ്. തുണികള്‍ ഉണക്കാന്‍ ഇലക്‌ട്രിക് ഡ്രയറുകളോ അല്ലെങ്കില്‍ മെറ്റര്‍ സ്ക്രീനുകളോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.പുറത്തുനിന്ന് നോക്കുമ്ബോള്‍ തുണികള്‍ കാണാതിരിക്കാനായി 1.5 സെന്റീമീറ്റര്‍ വീതമെങ്കിലും നീളവും വീതിയുമുള്ള സ്‌ക്രീനുകളും ഉപയോഗിക്കാം.


Latest Related News