Breaking News
അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ |
ദോഹയിൽ അനധികൃത കെട്ടിട പാർട്ടീഷനും ഗോഡൗണും പിടിച്ചെടുത്തതായി മുനിസിപ്പൽ മന്ത്രാലയം

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :നിയമവിരുദ്ധമായ വെയർഹൗസുകളും നിയമം ലംഘിച്ചു നടത്തിയ കെട്ടിട പാർട്ടീഷനുകളും പിടിച്ചെടുത്തതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.തുടർച്ചയായ പരിശോധനകളിലാണ് നജ്മയിൽ അഞ്ച്  വെയർഹൗസുകളും ഫിരീജ് ബിൻ ദിർഹാമിലെ ഒരു പാർപ്പിട മേഖലയിൽ അനധികൃത പാർട്ടീഷനുകളും കണ്ടെത്തിയതെന്നും  മന്ത്രാലയം വ്യക്തമാക്കി.

നജ്മയിൽ ലൈസൻസില്ലാതെ സൂപ്പർമാർക്കറ്റുകളാക്കി മാറ്റിയ റെസിഡൻഷ്യൽ പാർക്കിംഗ് ലോട്ടുകളും ഫർണിച്ചറുകളും നിർമ്മാണ സാമഗ്രികളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നുഐജയിലെ അനധികൃത സ്റ്റോറും മുനിസിപ്പാലിറ്റി കണ്ടെത്തി.നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഉടമകളോടും വാടകക്കാരോടും കെട്ടിട നിയമങ്ങൾ പാലിക്കാൻ ദോഹ മുനിസിപ്പാലിറ്റി, അഭ്യർത്ഥിച്ചു. മുനിസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ വസ്തുവിൽ ഒരു മാറ്റവും വരുത്തരുതെന്നും കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News