പാലക്കാട് : പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ പോലീസ് അർധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു.
സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു. 'ഉറങ്ങിക്കിടന്നപ്പോള്‍ മുറിക്ക് പുറത്ത് പുരുഷൻമാരുടെ വലിയ ബഹളം കേട്ടു. ആരോ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ പോലീസായിരുന്നു.
മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടി മുറിയിലുണ്ടായിരുന്നു.
വസ്ത്രം മുഴുവൻ വലിച്ചുപുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്'- ബിന്ദു കൃഷ്ണ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ച് വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍റെയും ബിന്ദു കൃഷ്ണയുടെയും മുറികളില്‍ പരിശോധന നടത്തിയത്.
അതേസമയം,ഷാനിമോൾ ഒറ്റക്കാണ് മുറിയിലുണ്ടായിരുന്നത്.യൂണിഫോമും ഐഡി-യുമില്ലാതെ മുറിയുടെ കതകിൽ തട്ടിയ പുരുഷ പോലീസുകാരെ ഷാനിമോൾ ഉസ്മാൻ തടഞ്ഞത് വലിയ കോലാഹലങ്ങൾക്ക് ഇടയാക്കി.കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ തർക്കം മണിക്കൂറുകളോളം നീണ്ടു.സി.പി.എം-യുവമോർച്ചാ പ്രവർത്തകരും കൂടി സ്ഥലത്തെത്തിയതോടെ സംഘർഷം മണിക്കൂറുകളോളം നീണ്ടു.ഒടുവിൽ വനിതാപൊലീസുകാർ എത്തിയതോടെയാണ് മുറി പരിശോധിക്കാൻ അനുമതി നൽകിയത്.
ഇലക്ഷനുമായി ബന്ധപ്പെട്ട് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പണം സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തെ തുടർന്നാണ് പരിശോധന എന്നായിരുന്നു പോലീസിന്റെ വിശദീകരണം.എന്നാൽ രണ്ടു മുറികളിലും പരിശോധന നടത്തിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F