Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കാസർകോട് സ്വദേശി ഒമാനിൽ കുഴഞ്ഞുവീണു മരിച്ചു 

June 10, 2021

June 10, 2021

മസ്കത്ത് : കാസര്‍കോട് സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്ക പഞ്ചായത്ത് ഓഫീസിന് പിറകുവശം താമസിക്കുന്ന അബ്ദുല്‍ സലാം (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

ഒമാനില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും ഒമാനിൽ തിരിച്ചെത്തിയത്.. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി മുറിയിൽതന്നെ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാത്രി സഹോദരന്‍ എത്തിയപ്പോൾ വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതെന്നാണ് നിഗമനം.

കോളിയടുക്കത്തെ അബ്ദുല്ല - നഫീസ ദമ്ബതികളുടെ മകനാണ്.ഭാര്യ: ത്വാഹിറ ചെമ്ബരിക്ക. മക്കള്‍: സഹാസ്, ഹാശിര്‍, ഫമീദ, ഫാത്വിമ.സഹോദരങ്ങള്‍: അലി, ലത്വീഫ്.

മൃതദേഹം ഒമാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം 

https://www.facebook.com/groups/2537150196538270


Latest Related News