Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാൻ അതീവ ജാഗ്രതയിൽ, ടാക്സികളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശം 

March 25, 2020

March 25, 2020

മസ്കത്ത് : രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന്റെ ഭാഗമായി ടാക്സികളിൽ ഡ്രൈവർ ഉൾപെടെ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. പൊതുഗതാഗത മന്ത്രാലയമാണ് ഇക്കാര്യം  അറിയിച്ചത്.ഇന്നലെ അർദ്ധ രാത്രി മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.

മാർച് 29 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ എല്ലാ വിമാന സർവീസുകളും നിർത്തിവെക്കും. എന്നാൽ കാർഗോ വിമാനങ്ങളെയും മുസന്ദം ഗവർണറേറ്റിലേക്കുള്ള ആഭ്യന്തര സർവീസുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന എണ്ണം ആണ് ഇത്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും നിരോധനമുണ്ട്. 

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News