Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ പാചകവാതക സ്ഫോടനം, ഒരാൾ മരിച്ചു 

November 30, 2019

November 30, 2019

റിയാദ്: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇ ജില്ലയിലാണ് സംഭവം. രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് സ്ഫോടനമുണ്ടായത്.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

രാവിലെ 5.20നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ ശരീഫ് പറഞ്ഞു. പാചകവാതകം ചോര്‍ന്ന് കെട്ടിടത്തിനുള്ളില്‍ നിറയുകയായിരുന്നു. ശക്തമായ സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പരിസരത്തെ മറ്റൊരു കെട്ടിടത്തിനും അടുത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. സംഭവ സമയത്ത് വീടിനുള്ളില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. ഉറങ്ങാന്‍ കിടമ്പോഴും വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴുമൊക്കെ പാചക വാതകസിലിണ്ടറുകള്‍ പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Latest Related News