Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനം,കേസ് പരിഗണിക്കുന്നത് പതിനൊന്നാം തവണയും മാറ്റി

May 05, 2025

saudi-court-postponed-raheems-case-again

May 05, 2025

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ ഒറിജിനൽ രേഖകൾ എത്തുന്നതിലെ കാലതാമസമാണ് വൈകാൻ കാരണം. കേസ് രേഖകൾ പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് സഹായ സമിതി അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് കേസ് ഡയറിയും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് വിവിധ വകുപ്പുകളിൽ നിന്ന് എത്തണം. പതിനൊന്നാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്.

സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ അനുമതിയും കേസിൽ വധശിക്ഷയല്ലാത്ത തടവുശിക്ഷയും റഹീം അനുഭവിക്കേണ്ടി വരും. അതിൽ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം തന്നെ റഹീം അനുഭവിച്ചതിനാൽ മോചനം ഉണ്ടാകുമെന്നാണ് നിയമരംഗത്തുള്ളവർ പറയുന്നത്. ഈ നടപടി ക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്.

ഇത് പന്ത്രണ്ടാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News