Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ വിദേശികൾക്കുള്ള സൗജന്യ വാക്സിനേഷൻ ആരംഭിച്ചു

August 18, 2021

August 18, 2021

മസ്കത്ത് : ഒമാനിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് സൗജന്യ വാക്സിൻ നൽകുക. എല്ലാ വിലായത്തുകളിലും ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. മസ്കത്ത് ഗവർണറേറ്റിൽ അവിദഗ്ധ തൊഴിലാളികൾക്കായി രണ്ടിടത്ത് വാക്സിനേഷൻ നടന്നുവരുന്നതായി മസ്കത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.അതേസമയം, ബുറൈമി ഗവർണറേറ്റിൽ വിദേശ തൊഴിലാളികളുടെ സൗജന്യ വാക്സിനേഷൻ പൂർത്തിയായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.


Latest Related News