Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഒമാനിൽ ഡോക്ടർ ഉൾപെടെ നാല് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു

July 03, 2021

July 03, 2021

മസ്കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ,ഡോക്ടര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ (51), തൃശൂര്‍ സ്വദേശി അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64), കൊല്ലം സ്വദേശി സണ്ണി മാത്യു, മലപ്പുറം സ്വദേശി ദേവദാസ് എന്നിവരാണ് മരിച്ചത്.ബുറൈമിയിലെ ഇബ്ന്‍ ഖല്‍ദൂണ്‍ ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്ന കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ കോവിഡ് ബാധിതനായി  ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണപ്പെടുന്ന നാലാമത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകനാണ് ഡോക്ടര്‍ ജയപ്രകാശ്. സംസ്‌കാരം സുഹാറിലെ ശ്മശാനത്തില്‍ നടക്കും. ഭാര്യ: സബിത. മക്കള്‍: ജയ കൃഷ്ണന്‍ (വിദ്യാര്‍ഥി, കാനഡ), ജഗത് കൃഷ്ണന്‍ (സ്‌കൂള്‍ വിദ്യാര്‍ഥി). കൊല്ലം തഴവ മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടില്‍ സണ്ണി മാത്യു സുവൈഖിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുജ സണ്ണി. മക്കള്‍: ഫെബി സണ്ണി, ഫബന്‍ സണ്ണി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ ഹൈദര്‍ ഉമ്മര്‍ (64) കോവിഡിനെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മസീറയിലാണ് ഉമ്മര്‍ ജോലി ചെയ്തിരുന്നത്. ഭാര്യ: ഹൈറുന്നീസ. മക്കള്‍: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ. മലപ്പുറം തിരൂര്‍ സ്വദേശി ദേവദാസ് കോവിഡിനെ തുടര്‍ന്ന് ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒമാനിലെ നഖ്ലില്‍ സ്വകാര്യ പ്രിന്റിംഗ് പ്രസ്സ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.


Latest Related News