Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാമെന്ന് തൊഴിൽ മന്ത്രാലയം

January 26, 2022

January 26, 2022

മസ്കത്ത് : ഒമാനിൽ 60 വയസ്സ് കഴിഞ്ഞ വിദേശികൾക്കും ഇനി വിസ പുതുക്കാമെന്നും ജനുവരി 23 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മന്ത്രാലയം അറിയിച്ചു. 60വയസ് കഴിഞ്ഞ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്നതാണ് ഈ  പ്രഖ്യാപനം. വിസപുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത്തരം പരിചയമുള്ള ആളുകളെ വിവിധ കമ്പനികളെ ആവശ്യമായിരുന്നുവെങ്കിലും വിസ പുതുക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് 60 വയസ്സ് പൂർത്തിയായ വിദേശികൾക്ക് വിസ പുതുക്കി നൽകുന്നത് തൊഴിൽ മന്ത്രാലയം നിർത്തിവെച്ചത്. നിരവധി പേർക്ക് മൂന്ന് മാസത്തിനിടെ വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News