Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വിദ്യാഭ്യാസ,ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവും പ്രവാസി വ്യവസായിയുമായ എടക്കലപ്പുറം അബൂബക്കർ ഹാജി നിര്യാതനായി

July 10, 2023

July 10, 2023

അൻവർ പാലേരി
സലാല / നാദാപുരം : മത,സാമൂഹിക,ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവും പ്രവാസി വ്യവസായിയുമായ കോഴിക്കോട് നാദാപുരം സ്വദേശി ഒൻപത് കണ്ടത്തിൽ  എടക്കലപ്പുറത്ത് അബൂബക്കർ ഹാജി (63) നിര്യാതനായി.
അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. പരേതനായ എടക്കലപ്പുറത്ത് മമ്മു ഹാജി യുടെയും പരേതയായ കുറ്റിയിൽ ബിയ്യാത്തു ഹജജുമ്മയുടെയും (കുന്നുമ്മൽ ) മകനാണ്.

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന അബൂബക്കർ ഹാജി കഴിഞ്ഞ കുറേകാലമായി നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.സലാലയിൽ നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.ഒമാനിലും നാട്ടിലും വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ്(എം.ഇ.ടി)യുടെ ചെയർമാനായിരുന്നു.നാദാപുരത്തും പരിസര പ്രദേശങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനും നിർധനരായ രോഗികൾക്ക് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.

ഭാര്യ: പുളിയാവിലെ പുതിയോട്ടിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകൾ സൈന.മക്കൾ: സിറാജ് (സലാല), റഷീദ് (ബാംഗ്ലൂർ),അൻവർ (വിദ്യാർത്ഥി, ലണ്ടൻ), സമീറ, സാബിറ , സഫീറ , ആയിശ.
മരുമക്കൾ: മൊയ്തീൻ കുറ്റ്യാടി, ഷഹറാസ് നാദാപുരം, സയീദ് നാദാപുരം , അഷ്വാക്ക് പൂനൂർ , ഷക്കീല കുമ്മങ്കോട് , ഫിദ പാറാട്.
സഹോദരങ്ങൾ: ഖാസിം ഹാജി , അഷ്റഫ് ഹാജി (സലാല ), അനസ് ഹാജി (സലാല). സഫിയ , മൈമൂനത്ത് , മാമി, സുബൈദ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News