Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കൊട്ടാരക്കരയിൽ ചികിൽസക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു,ഡോക്ടർമാർ സംസ്ഥാനവ്യാപകമായി പണി മുടക്കുന്നു

May 10, 2023

May 10, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടടര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്.
ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) അറിയിച്ചു.

ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം നല്‍കും. സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച്‌ ഡോക്ടര്‍മാര്‍ സമരം ചെയ്യുകയാണ്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരും കൊട്ടാരക്കരയില്‍ പ്രതിഷേധം തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് വനിതാ ഡോക്ടര്‍ക്ക് പ്രതിയുടെ കുത്തേറ്റത്. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.പൂയപ്പിള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. കാലിൽ മുറിവേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച്‌ മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം.

 ചികിത്സയ്‌ക്കിടെ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടറുടെ കഴുത്തിലും തലയ്‌ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റ് നാല് പേരെയും ആക്രമിച്ചു. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നത്.

കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനായ  സന്ദീപ് മയക്കുമരുന്നിന് അടിമയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News