Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ ആശങ്കയുയർത്തി ഒമിക്രോൺ കേസുകൾ വർധിക്കുന്നു

December 23, 2021

December 23, 2021

മസ്കത്ത് : ഒമാനിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 42പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമാനിൽ കഴിഞ്ഞ മുന്ന് ദിവസത്തിനിടെ 95പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ എട്ട് രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുരെ 32,000ത്തിലധികം ആളുകൾ മൂന്നാംഡോസ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒമാനിലെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു . റസ്റ്റോറന്റുകള്‍, മീറ്റിങ് ഹാളുകൾ തുടങ്ങിയവയിൽ ആകെ സൗകര്യങ്ങളുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനെ അനുവദിയുള്ളു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശം കർശനമായി ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമ നടപടികൾക്ക് വിധേയമാകുമെന്നും അധികൃതർ അറിയിച്ചു.

വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News