Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ ഇന്ന്,അന്തിമ പോരാട്ടം ഒമാനും ഇറാഖും തമ്മിൽ

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാൻ ഇന്ന് ഇറാഖിനെ നേരിടും.ബസ്റ ഇന്‍റര്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇറാഖാണ് എതിരാളികള്‍. നിലവിലെ ജേതാക്കളും ടൂര്‍ണമെന്റിലെ കരുത്തരുമായ ബഹ്റൈനെ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഒമാൻ  ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

അറേബ്യൻ ഗൾഫ് കപ്പിൽ. 2004, 2007, 2009, 2018 വര്‍ഷങ്ങളിൽ  ഇതിനു മുമ്പ് ഒമാൻ ഫൈനലിലെത്തിയിരുന്നു.. 2009ലും 2017-2018 സീസണിലും ജേതാക്കളാവുകയും ചെയ്തു.

അതേസമയം ഖത്തറിനെ 2-1ന് തകര്‍ത്താണ് ആതിഥേയരായ ഇറാഖ്  ഫൈനലിനായി ഇറങ്ങുന്നത്.. ഗ്രൂപ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ തുല്യപോയന്‍റുമായാണ് ഇറാഖും ഒമാനും സെമിയില്‍ പ്രവേശിച്ചത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ആതിഥേയര്‍ ഗ്രൂപ് ചാമ്പ്യന്മാരാവുകയായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യമായാണ് ഇറാഖ് ഇന്നിറങ്ങുന്നത്.എന്നാൽ കളിക്കാരെ പിന്തുണക്കാൻ പരമാവധി ആരാധകരെ ബസ്രയിലെ സ്റ്റേഡിയത്തിൽ എത്തിക്കാൻ ഒമാനും ശ്രമിക്കുന്നുണ്ട്. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം. ഒമാന്‍ടെല്‍, ഒക്യു എന്നിവയുടെ സഹകരണത്തോടെ ആരാധകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റൊരുക്കിയിട്ടുണ്ട്. ടിക്കറ്റ്  ബുക്ക് ചെയ്യാന്‍ ലിങ്കും ലഭ്യമാക്കിയിരുന്നതിനാൽ ആരാധകരുടെ തള്ളിച്ച കാരണം ആദ്യമണിക്കൂറുകളില്‍തന്നെ ബുക്കിങ് പൂര്‍ണമാകുകയായിരുന്നു. ആരാധകരുടെ സാന്നിധ്യം ഒമാനും കരുത്തുപകരുന്നതായിരിക്കും. ഇന്ന്  പുലര്‍ച്ചെ ആരാധകരുമായി വിമാനം ഇറാഖിലേക്ക് യാത്ര തിരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News