Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കരുത്തോടെ കങ്കാരുക്കൾ, പാകിസ്ഥാനെ തകർത്ത് ഫൈനലിൽ

November 12, 2021

November 12, 2021

നിർണ്ണായകഘട്ടത്തിൽ വിശ്വരൂപം പുറത്തെടുക്കുന്ന പതിവ് ഒരുവട്ടം കൂടി ആവർത്തിച്ച് ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിനാണ് ഓസീസ് തോല്പിച്ചത്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ 176 റൺസെന്ന മികച്ച ടോട്ടൽ കണ്ടെത്തിയെങ്കിലും ഒരു ഓവർ ബാക്കി നിൽക്കെ ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു.  

മാത്യു വെയ്ഡിന്റെയും സ്റ്റോയിൻസിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസീസ് വിജയതീരമണഞ്ഞത്. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഖ്യം അപരാജിതമായ ആറാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്. 17 പന്തുകളിൽ നിന്നും വെയ്ഡ് 41 റൺസെടുത്തപ്പോൾ, 40 റൺസായിരുന്നു സ്റ്റോയിൻസിന്റെ സംഭാവന. ഇടംകയ്യൻ പേസർ ഷഹീൻ അഫ്രീദിയെ തുടരെ മൂന്ന് തവണ നിലംതൊടാതെ അതിർത്തി കടത്തിയാണ് വെയ്ഡ്,  ഓസ്‌ട്രേലിയയുടെ വിജയറൺ കണ്ടെത്തിയത്. 49 റൺസെടുത്ത വാർണറിന്റെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായി. നേരത്തെ, മുൻനിര ബാറ്റ്സ്മാരുടെ പ്രകടമാണ് പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണിങ് സഖ്യം ഒരിക്കൽ കൂടി തിളങ്ങിയതോടെ ആദ്യവിക്കറ്റിൽ 71 റൺസ് പിറന്നു. ബാബർ വീണെങ്കിലും, വൺഡൗൺ ആയെത്തിയ ഫക്കർ സമാൻ, റിസ്‌വാനൊത്ത പങ്കാളി ആയതോടെ സ്കോർ കുതിച്ചു. റിസ്‌വാൻ 67 റൺസെടുത്തപ്പോൾ ഫക്കർ സമാൻ 55 റൺസുമായി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.


Latest Related News