May 25, 2024
May 25, 2024
ദോഹ: ഖത്തറിൽ അമീർ കപ്പ് ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് സ്പോർട്സ് ക്ലബ്. എജുക്കേഷനൽ സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ (വെള്ളി) രാത്രി 7 മണിക്കായിരുന്നു മത്സരം. ഫൈനൽ മത്സരത്തിൽ ഖത്തർ സ്പോർട്സ് ക്ലബിനെ എതിരില്ലാത്തഎൽ ഒരു ഗോളിന് തോൽപിച്ചാണ് അൽ സദ്ദ് കിരീടമണിഞ്ഞത്.
മത്സരത്തിന്റെ 90 മിനിറ്റും കഴിഞ്ഞിട്ടും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. തുടർന്ന് എക്സ്ട്രാ ടൈം നൽകുകയായിരുന്നു. എന്നാൽ, എക്സ്ട്രാ ടൈം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെയാണ് അൽ സദ്ദ് ഗോളടിച്ച് വിജയം ഉറപ്പിച്ചത്. കളിയുടെ 118ാം മിനിറ്റിൽ അൽ സദ്ദിന്റെ കൊളംബിയൻ താരം മാത്യൂസ് ഉറിബെയാണ് ഗോളടിച്ചത്.
2020, 2021 സീസണുകളിൽ കിരീടം ചൂടിയ അൽ സദ്ദിന് കഴിഞ്ഞ രണ്ടു സീസണുകളിൽ കിരീടമില്ലായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F