Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഊബർ ടാക്സികളുടെ സേവനം ഇനി ഒമാനിലെ നിരത്തുകളിലും

March 03, 2022

March 03, 2022

മസ്കത്ത് : ഓൺലൈൻ ടാക്സി രംഗത്തെ അതികായരായ ഊബറിന്റെ സേവനം ഇനി ഒമാനിലും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ടാക്സി സർവീസ് സേവനത്തിന് ലൈസൻസ് നൽകിയതായി ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ജനുവരി മാസം മുതൽ തന്നെ മസ്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഊബർ സേവനമാരംഭിച്ചിരുന്നു. 


വിവിധ രാജ്യങ്ങളിലെ 900 നഗരങ്ങളിൽ ഊബർ ടാക്സി സേവനം നൽകുന്നുണ്ട്. ഇതേ മാതൃകയിൽ തന്നെയാവും ഒമാനിലും കമ്പനി പ്രവർത്തിക്കുകയെന്ന് ഊബർ സ്മാർട്ട് സിറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹ്മദ് സാലിം അൽ സിയബി അറിയിച്ചു. മസ്കത്തിലാണ് ഊബറിന്റെ ഭൂരിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നത്. ആകെയുള്ള 730 പേരിൽ 570 പേരും മസ്കത്ത് ഗവർണറേറ്റിൽ സേവനം നൽകും. ഓൺലൈൻ ആയി മുൻകൂട്ടി ബുക്ക് ചെയ്യാതെയും ഊബർ സേവനം ഉപയോഗിക്കാമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. മസ്കത്ത് കൂടാതെ, സലാല, സൂർ, സുഹാർ, നിസ്‌വ എന്നിവിടങ്ങളിലും ഊബർ ലഭ്യമാണ്. ഏറെ വൈകാതെ വനിതാ ടാക്‌സികൾ അവതരിപ്പിക്കാനും ഊബറിന് പദ്ധതിയുണ്ട്.


Latest Related News