Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മസ്കത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു 

December 14, 2019

December 14, 2019

മസ്കത്ത് : മസ്കത്തിലെ സൗത്ത് അൽ ബാത്തിനയിൽ രണ്ടു പേർ മുങ്ങിമരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു. ഒരു മുതിർന്ന പൗരനും കുട്ടിയുമാണ് വാദിയിൽ മുങ്ങിമരിച്ചത്. സൗത്ത് ബാത്തിന ഗവർണറേറ്റിലെ അൽ റുസ്താഖിലുള്ള അൽ ഹഖുൻ താഴ്‌വര യിലെ വാദിയിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.

സീബിലെ അൽ ഖൂദ് താഴ്‌വരയിലെ തടാകത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒമാനിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്ന് വാദികളിലെല്ലാം വെള്ളം നിറഞ്ഞിട്ടുണ്ട്. വാദികൾക്കും ജലാശയങ്ങൾക്കും സമീപം കുട്ടികളെ സ്വതന്ത്രരായി വിടരുതെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News