Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ യാത്രാ വിലക്ക്,നിരവധി മലയാളികൾ മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി 

March 18, 2020

March 18, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് മുതൽ വിദേശികൾക്ക് യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നതിനാൽ കൊച്ചി,തിരുവനന്തപുരം എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ  ഒമാനിൽ എത്തിയവർ മണിക്കൂറുകളായി മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. തൊഴിൽ വിസയിൽ എത്തിയവരാണ് ഇവരിൽ കൂടുതലും.വിദേശികൾക്ക് ഒരു കാരണവശാലും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതർ.

രാവിലെ 10 മണിയോടെയാണ് വിമാനം മസ്കത്ത് വിമാനത്താവളത്തിൽ ഇറങ്ങിയത്.വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഇവരെ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.രണ്ടു വിമാനങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപെടെ 150 ലേറെ യാത്രക്കാരാണ് ഉള്ളത്.ഇവർക്ക് എപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയും എന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News