Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഫലസ്തീന് പിന്തുണ,ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന് സ്വര ഭാസ്കർ

May 11, 2021

May 11, 2021

ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. ഇസ്രായേൽ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ഗസ്സയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഇസ്രായേൽ ഭീകര രാജ്യമാണ്' എന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്.2010ൽ ഏഷ്യയിൽ നിന്ന് ഗസ്സയിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്തതിന്‍റെയും 2011ൽ ഗസ്സ സന്ദർശിച്ചതിന്‍റെയും ഫോട്ടോയും സ്വര ഭാസ്കര്‍ ട്വിറ്ററിൽ പങ്കുവെച്ചു

ഇസ്രായേൽ ഒരു വർണ വിവേചനമുള്ള രാജ്യമാണ്. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല' -ഒരു ട്വീറ്റിൽ സ്വര പറഞ്ഞു. 'ഫലസ്തീനൊപ്പം നിൽക്കുകയും അവർക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്ലാമിക ആവശ്യമല്ല. അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്. അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളിൽ-മുസ്‍ലിംകളല്ലാത്തവരിൽ പോലും അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.'-സ്വര ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News