Breaking News
മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി |
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ; വിജയകരമെന്ന് സൗദി അറേബ്യ (വീഡിയോ)

February 25, 2021

February 25, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വിജയകരമായി ശസ്ത്രക്രിയ നടത്തിയതായി സൗദി റോയല്‍ കോര്‍ട്ട്. അപ്പെന്‍ഡിസൈറ്റിസിനാണ് കിരീടാവകാശിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ അദ്ദേഹം ആശുപത്രി വിട്ടു. 

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ (താക്കോല്‍ ദ്വാര ശസ്ത്രക്രിയ) ആണ് കിരീടാവകാശിക്ക് നടത്തിയത് എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ തന്നെ ശരീരത്തില്‍ വലിയ മുറിവുകള്‍ ഇല്ല. 

പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സംഘത്തിന്റെ അകമ്പടിയോടെ സൗദി കീരീടാവകാശി ആശുപത്രിക്ക് പുറത്തേക്ക് വന്ന് മെഴ്‌സഡസ് കാറിലേക്ക് കയറുന്നതിന്റെ ദൃശ്യം സൗദി സര്‍ക്കാറിനു കീഴിലുള്ള മാധ്യമങ്ങള്‍ ബുധനാഴ്ച വൈകീട്ട് പുറത്തു വിട്ടു. 

പൂര്‍ണ്ണ ആരോഗ്യവാനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി വിട്ടതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.  

വീഡിയോ കാണാം:

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News