March 27, 2022
March 27, 2022
മസ്കത്ത് : ഒമാനിലെ ഇബ്രി വിലായത്തിൽ തൊഴിലാളികളുടെ ദേഹത്തേക്ക് പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ അഞ്ച് മരണം. അൽ ആരിദ് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികളുടെ മേലേക്കാണ് ഭീമൻ പാറ പതിച്ചത്.
അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്ക്യു വിഭാഗമാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം നൽകുന്നത്. ഇതുവരെ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും അഞ്ചുപേർ മരണമടഞ്ഞതായും സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശേഷിക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.