December 08, 2020
December 08, 2020
മസ്‌കത്ത്: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള കൊവിഡ്-19 രോഗികള്‍ക്ക് ഹൃദ്രോഗികളല്ലാത്തവരെക്കാള്‍ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയെന്ന് ഒമാനി ഗവേഷക സംഘത്തിന്റെ പഠനം. ഹൃദ്രോഗമുള്ള കൊവിഡ് രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ നാലിരട്ടി മരണ സാധ്യതയാണ് ഉള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഹൃദയ പ്രശ്‌നങ്ങളുള്ളവരില്‍ കാണുന്ന സവിശേഷതയാണ് ഉയര്‍ന്ന അളവിലുള്ള ഹൃദയ എന്‍സൈമുകള്‍. ഇത്തരത്തിലുള്ള കൊവിഡ് രോഗികള്‍ക്ക് മരണ സാധ്യത ആറു മടങ്ങ് കൂടുതലാണ് എന്നും പഠനത്തില്‍ പറയുന്നു.
13 ഡോക്ടര്‍മാരും മൂന്ന് മെഡിക്കല്‍ ഗവേഷക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന സംഘമാണ് ഗവേഷണം നടത്തിയത്. അല്‍ നഹ്ദ ഹോസ്പിറ്റല്‍, റോയല്‍ ഹോസ്പിറ്റല്‍, കബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലെ ഐ.സി.യുകളില്‍ പ്രവേശിപ്പിച്ചിരുന്ന 18 നും 80 നും ഇടയില്‍ പ്രായമുള്ളതും ഗുരുതരമായ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള രോഗികളെ പരിശോധിച്ചാണ് ഇവര്‍ പഠനം നടത്തിയത്.
-->