Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് രൂപമാറ്റം,സൗദിക്ക് പിന്നാലെ ഒമാനും രാജ്യാതിർത്തികൾ അടക്കുന്നു 

December 21, 2020

December 21, 2020

മസ്കത്ത് :  സൗദിക്ക് പിന്നാലെ ഒമാനും രാജ്യാതിർത്തികൾ അടക്കുന്നു.ചൊവ്വാഴ്ച അർധരാത്രി ഒരു മണിയോടെ രാജ്യത്തിന്റെ വ്യോമ,കര,ജല അതിർത്തികൾ അടക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തതായി സൗദി ആസ്ഥാനമായ അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.  

രൂപമാറ്റം സംഭവിച്ച കൊറോണാ വൈറസ് പല രാജ്യങ്ങളിലും വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടക്കുന്നതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിനു പിന്നാലെ ഇന്ന് മുതൽ സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News