Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാൻ ക്വാറി അപകടം : മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

April 02, 2022

April 02, 2022

മസ്കത്ത് : ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ, മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇതോടെ മരണസംഖ്യ 13 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇരുന്നൂറോളം മീറ്റർ ഉയരമുള്ള മാർബിൾ പാളി പതിച്ചത്. അപകടത്തിൽ പെട്ട ഒരാളെ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് അധികൃതർ നൽകുന്ന റിപ്പോർട്ടുകൾ. അതേസമയം, മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ ഉൾപെട്ടിട്ടുണ്ട് എന്ന് സൂചനകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വലിയ പാറക്കഷ്ണങ്ങൾ ഉള്ളതിനാൽ, നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്.


Latest Related News