June 25, 2020
June 25, 2020
മസ്കത്ത് : ഒമാനിൽ ഇന്ന് 1,366 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 34,902 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 686 പേർ വിദേശികളും 680 പേർ ഒമാൻ പൗരൻമാരുമാണ്.24 മണിക്കൂറിനിടെ 548 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 18, 520 ആയി.
വൈറസ് ബാധിതരായി 2 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 144 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,835 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.
പുതിയതായി 40 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ ഐ.സി.യു വിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക