Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ ഒരു കോവിഡ് മരണം,ഞായറാഴ്ച്ച രോഗബാധിതർ 157 

May 17, 2020

May 17, 2020

മസ്കത്ത് : കോവിഡ് ബാധിച്ച്‌ ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 22ാമത്തെ കോവിഡ് മരണമാണിത്. ഇതുവരെ മരണപ്പെട്ടവരിൽ   രണ്ട് മലയാളികളടക്കം 14 പേര്‍ വിദേശികളും എട്ടുപേര്‍ സ്വദേശികളുമാണ്.

157 പേരിലാണ് ഒമാനിൽ  ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇവരിൽ 81 പേർ സ്വദേശികളും 76 പേർ വിദേശികളുമാണെന്ന് ഒമാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5186 ആയി.

ഇതിനിടെ,കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് സംഘം ചേരുന്നവർ ശക്തമായ നിയമ നടപടികൾ നടപടികൾ നേരിടേണ്ടി വരുമെണ് ഒമാൻ റോയൽ പോലീസ് മുന്നറിയിപ്പ് നൽകി.സമ്പർക്കം മൂലമുണ്ടാകുന്ന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News