June 23, 2020
June 23, 2020
മസ്കത്ത് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു.1318 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ ആകെ പോസറ്റിവ് കേസുകൾ 32,394 ആയി. അതേസമയം 871 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17,279 ആയി.മരണ സംഖ്യ 140 ആയി.
ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 853 പേർ സ്വദേശികളും 465 പേർ വിദേശികളുമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക