Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി

December 27, 2021

December 27, 2021

മസ്കത്ത്:  ഒമാനിൽ പ്രവാസികളുടെ തൊഴിൽ കരാർ രജിസ്റ്റർ  ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. രാജ്യത്തെ സ്വകാര്യ കമ്പനികൾ തങ്ങളുടെ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ കരാർ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്ഥാപന ഉടമകളാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.അതേസമയം, തൊഴിലാളികൾക്ക് കരാർ പരിശോധിക്കാനും തീരുമാനമെടുക്കാനും കഴിയും.

പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും റസിഡന്റ് കാർഡ് ലഭിക്കുകയും ചെയ്താൽ ഉടമക്ക് തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാം. നിലവിലുള്ള കരാർ പുതുക്കാനും കഴിയും. തൊഴിൽ കരാറിൽ ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകൾ വയ്ക്കാൻ തൊഴിലുടമയെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴിൽ സ്ഥാപനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുള്ള കരാർ വെക്കാനും ഇനി മുതൽ അവസരമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News